എന്നെക്കൊണ്ട് വീട്ടുകാര്‍ പൊറുതിമുട്ടി, എന്നെക്കണ്ടാല്‍ കൂട്ടുകാര്‍ വഴിമാറി നടക്കും : തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കങ്കണ പറയുന്നു

സ്വച്ഛ് ഭാരത് ഒരുക്കിയ മാലിന്യ നിർമ്മാർജ്ജന വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. മാലിന്യം വലിച്ചെറിയുന്നവരുടെ ജീവിതത്തിൽനിന്ന് ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി ഇറങ്ങിപ്പോകുന്നതാണ് പരസ്യത്തിന്‍റെ ആശയം. ഇതില്‍ ലക്ഷ്മി ദേവിയായി അഭിനയിച്ചത് ബോളിവുഡ് താരം കങ്കണയാണ്. മാലിന്യ നിർമ്മാർജ്ജന വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട കങ്കണ തന്‍റെ കുട്ടിക്കാലത്തെ ഒരു അനുഭവം പങ്കിടുകയാണ്.

കങ്കണയുടെ വാക്കുകള്‍

“ചെറുപ്പത്തിൽ ഞാനൊരു മടിച്ചി കുട്ടിയായിരുന്നു. കുളിക്കാനായിരുന്നു കൂടുതൽ മടി. വൃത്തിയില്ലാതെ നടക്കുന്ന എന്നെക്കൊണ്ട് വീട്ടുകാർ പൊറുതിമുട്ടി. കൂട്ടുകാരാണെങ്കിൽ വഴിമാറി നടക്കും. കുറച്ചു മുതിർന്നപ്പോൾ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. അതിലൂടെയാണ് സത്വ, തമസ്, രജസ്‌ എന്നീ മൂന്ന് ഊർജ്ജത്തെക്കുറിച്ചു പഠിച്ചത്. ഏറ്റവും പ്രധാനപ്പെട്ട സത്വയിലാണ് വൃത്തിയായിരിക്കണമെന്ന് പറയുന്നത്. സാത്വിക ശക്തി ഉള്ളിടത്ത് ലക്ഷ്മി ദേവി ഉണ്ടാവുമെന്നാണ് വിശ്വാസം. അങ്ങനെ ഞാനും മാറി. ദിവസവും കുളിക്കാൻ തുടങ്ങി, സുന്ദരിയായി… എന്റെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാനും തുടങ്ങി.”

Share
Leave a Comment