നടൻ ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനു വീഴ്ച സംഭവിച്ചെന്നു സബ്കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. കലക്ടർ പി.മേരിക്കുട്ടിയുടെ നിർദേശപ്രകാരം പി.ബി.നൂഹ് നടത്തുന്ന അന്വേഷണ റിപ്പോർട്ടിൽ ഒറ്റപ്പാലത്തെ സിവിൽ പൊലീസ് ഓഫിസർക്കെതിരെയാണ് ആരോപണം. സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ സ്കൂളിലെത്തിയ സിപിഒക്കെതിരെയാണു പരാമർശം. അന്വേഷണത്തില്‍ കാലതാമസം വരുത്തിയെന്നും പരാതിക്കാരോടു മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാൻ ശ്രമിച്ചെന്നുമാണു കണ്ടെത്തൽ. സ്കൂൾ വിദ്യാർഥികളോട് അശ്ലീലചേഷ്ട കാണിച്ചെന്ന കേസിൽ അറസ്റ്റിലായ സിനിമാ നടൻ ശ്രീജിത്ത് രവിക്ക് അഡീഷനൽ ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള ‘പോക്സോ’ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്.
Post Your Comments