Uncategorized

‘തിര’യ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശോഭനയുടെ മടങ്ങി വരവ്

‘തിര’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ശോഭനയുടെ മടങ്ങി വരവ് എന്നാല്‍ പിന്നീട് ശോഭന അധികം സിനിമകള്‍ ഒന്നും ചെയ്യാതെ തന്നെ നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ശോഭന എന്ന നടിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വീണ്ടും മലയാള സിനിമയിലേക്ക് സജീവമാകാനുള്ള ഒരുക്കത്തിലാണ് ശോഭന. ഈ വര്‍ഷം തന്നെ പുതിയ ചിത്രത്തിന് വേണ്ടി ശോഭന കരാര്‍ ഒപ്പിടും എന്നാണ് അറിയാന്‍ കഴിയുന്നത്. പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്നും താരം പറയുന്നു. തിരക്കഥയുമായി നിരവധിപേര്‍ വരാറുണ്ടെന്നും പക്ഷേ നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ശോഭന വ്യക്തമാക്കുന്നു. ചെന്നൈയിലെ ഡാന്‍സ് സ്കൂളിലെ തിരക്കുകലാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമായതെന്നും ശോഭന പറയുന്നു.

shortlink

Post Your Comments


Back to top button