
മുന്‍കാല നടി കെ.ആര്‍ വിജയ അന്തരിച്ചതായി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു . രാധികയുടെ വിവാഹ ചടങ്ങില്‍ കെ.ആര്‍ വിജയ പങ്കെടുത്തിരുന്നില്ല ഇതാണ് വ്യാജ വാര്‍ത്ത പരക്കാന്‍ ഇടയാക്കിയത്. വ്യാജവാര്‍ത്തയ്ക്കെതിരെ കെ.ആര്‍ വിജയ പ്രതികരിച്ചു. പ്രചരിച്ച വാര്‍ത്തകള്‍ സത്യ വിരുദ്ധമാണെന്നും താനിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും കെആര്‍ വിജയ വ്യക്തമാക്കി. ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാധികയുടെ വിവാഹത്തിന് പോകാന്‍ കഴിയാതെ വന്നതെന്നും കെ.ആര്‍ വിജയ പറഞ്ഞു. പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുമ്പോള്‍ തന്നെ മരിച്ചു എന്ന വ്യാജ വാര്‍ത്ത കണ്ടത് വളരെയധികം ദുഃഖം ഉണ്ടാക്കിയെന്നും കെ,ആര്‍ വിജയ പറയുന്നു.
Post Your Comments