മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന് തെലുങ്കിലേക്ക് ചുവടുറപ്പിച്ചപ്പോള്‍ തന്നെ പ്രശംസ കൊണ്ട് മൂടുകയാണ് ടോളിവുഡ് ലോകം. കഴിഞ്ഞ മാസവും ഈ മാസത്തിന്റെ തുടക്കത്തിലുമായി രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി പുറത്തു വന്ന തെലുങ്ക് ചിത്രങ്ങള്‍. ചന്ദ്രശേഖര്‍ യെലേട്ടിയുടെ ‘മനമന്ദ’യും, കൊരട്ടല ശിവയുടെ ‘ജനതാ ഗാരേജും. ‘മനമന്ദ’ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുന്നതിനിടയിലാണ് മാസ്സ് എന്‍ട്രിയുമായി ‘ജനതാ ഗാരേജി’ലെ ലാലേട്ടന്റെ വരവ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അമിതാ അഭിനയം നടത്തുന്നവരോടാണ് കൂടുതല്‍ കമ്പമെങ്കിലും മോഹന്‍ലാലിന്റെ സ്വാഭാവിക അഭിനയത്തോടും അവര്‍ക്ക് ഇപ്പോള്‍ വല്ലാത്ത മമതയാണ്. മോഹന്‍ലാലിന്റെ രണ്ട് തെലുങ്ക് ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടനെയും അവര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. മോഹന്‍ലാലിനു തെലുങ്കില്‍ ലഭിക്കുന്ന സ്വീകാര്യത അത്രത്തോളം വലുതാണ്.പ്രേക്ഷകരുടെ പല പ്രതികരണങ്ങളും അത് തെളിയിക്കുന്നുണ്ട്. തെലുങ്കിലെ ഒരു പ്രമുഖ ട്രോള്‍ പേജിലെ പോസ്റ്റിലെ വാചകം ഇങ്ങനെയാണ്. ‘മലയാളത്തിലായതുകൊണ്ടാണ് ഈ നടന് ഒരു പ്രാദേശിക താരമായിപ്പോയത്. അല്ലായിരുന്നെങ്കില്‍ തെന്നിന്ത്യയുടെ സൂപ്പര്താരമായേനെ അദ്ദേഹം..’
ടോളിവുഡ് ട്രോള്‍ പേജുകളിലെ ചില പോസ്റ്റുകള്‍ കാണാം.
Post Your Comments