General

സിനിമയെ പുകഴ്ത്താന്‍ കൈക്കൂലി നല്‍കിയതായി ആരോപണം

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ ‘ഏ ദില്‍ഹേ മുഷ്കിലി’നെ പുകഴ്ത്താന്‍ സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ കമാല്‍ ആര്‍ ഖാന് കരണ്‍ ജോഹര്‍ 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹേ മുഷ്‌കിലും, അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്ന ‘ശിവായ്’ എന്ന ചിത്രവും ഈ വര്‍ഷത്തെ ദീപാവലി ചിത്രങ്ങളായാണ് പുറത്തിറങ്ങുക. ഈ സാഹചര്യത്തിലാണ് കരണ്‍ ജോഹര്‍ ചിത്രത്തെ പുകഴ്ത്തിയും അജയ് ദേവ്ഗണ്‍ ചിത്രത്തെ മോശമാക്കിയും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തത്. 25 ലക്ഷം രൂപ വാങ്ങിയാണ് കമാല്‍ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തതെന്നായിരുന്നു അജയ് ദേവ്ഗണിന്‍റെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട തെളിവും അജയ് നല്‍കുന്നുണ്ട്. ശിവായിയുടെ നിര്‍മ്മാതാവ് കുമാര്‍ മങ്കാതും, കമാല്‍ ഖാനും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണങ്ങളും അജയ് ദേവ്ഗണ്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button