Bollywood

വിവാഹരഹസ്യം വെളിപ്പെടുത്തി ബോളിവുഡ് നടി കാജോള്‍

ബാസിഗറിലൂടെയും, ദിൽ വാലേ ദുൽഹനിയാ ലേ ജായേംഗേയിലൂടെയുമൊക്കെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് കാജോള്‍. സിനിമയില്‍ താരമൂല്യം ഉയര്‍ന്നു വരുമ്പോഴാണ് അജയ് ദേവ്ഗണ്‍ കാജലിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. പതിനേഴു വര്‍ഷത്തിനുശേഷം തന്‍റെ വിവാഹ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബോളിവുഡ് സുന്ദരി കാജോള്‍. താരമൂല്യം ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് തന്നെ അജയ്യെ വിവാഹം ചെയ്ത സാഹചര്യത്തെക്കുറിച്ച് കജോള്‍ പറയുന്നതിങ്ങനെ

“വിവാഹം കഴിഞ്ഞാലും താൻ ഒരു സിനിമയെങ്കിലും ചെയ്യുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എട്ടൊമ്പതു വർഷമായി ഓരോ സിനിമകൾക്കായി നിർത്താതെ ഓടുകയായിരുന്നു അങ്ങനെയാണ് പ്രൊഫഷണൽ ജീവിതത്തിന് ഒരു ചെറിയ ബ്രേക് കൊടുത്തു കുറച്ചു ശാന്തമാകുവാൻ തീരുമാനിക്കുന്നത്. ഒരുവർഷത്തിൽ മാത്രം നാലും അഞ്ചും ചിത്രങ്ങളാണ് ചെയ്തിരുന്നത്. അത്തരത്തിൽ തന്നെ ജീവിക്കുവാൻ താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിവാഹം കഴിക്കുവാനും വര്‍ഷത്തിൽ ഒരു ചിത്രം മാത്രം ചെയ്യുവാനും തീരുമാനിച്ചത്”. 1999ൽ ആയിരുന്നു കജോൾ-അജയ് ദേവ്ഗണ്‍ വിവാഹം.

shortlink

Post Your Comments


Back to top button