അടൂര്‍ ഗോപാലകൃഷ്ണന് മലയാളത്തില്‍ 12 സിനിമകള്‍ സംവിധാനം ചെയ്തു കഴിഞ്ഞു. എന്നാല്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലുമായി അടൂര്‍ ഗോപാലകൃഷ്ണന് ഇതുവരെയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചിട്ടില്ല. മലയാളത്തിലെ മഹാനടന് മോഹന്‍ലാലിനെ തന്റെ ചിത്രങ്ങളിലേക്ക് വിളിക്കാതിരുന്ന കാരണം അടൂര്‍ തന്നെ വ്യക്തമാക്കുന്നു.
ഒരു താരത്തെയും മനസ്സില്‍ വെച്ചുകൊണ്ടല്ല താന്‍ സിനിമയ്ക്ക് വേണ്ടി എഴുതുന്നതും സിനിമ എടുക്കുന്നതും. എന്നാല്‍ എഴുതി വരുമ്പോള്‍ ചില ആര്‍ട്ടിസ്റ്റുകള്‍ ചേരുമെന്ന് തോന്നും. അപ്പോള്‍ അവരുമായി ബന്ധപ്പെടും. മോഹന്‍ലാലിനെ വെച്ചു ഒരു സിനിമ ചെയ്യണം എങ്കില്‍ അതുപോലെയുള്ള ഒരു വലിയ വേഷം വേണമല്ലോ. ലാലിന് അനുയോജ്യമായ വലിയ വേഷം ഒന്നും ഇതുവരെ വന്നിട്ടില്ല. ഞാന്‍ വളരെ കുറച്ചു സിനിമകളല്ലേ എടുത്തിട്ടുള്ളൂവെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments