GeneralNEWS

നഗ്നതാ പ്രദർശനം : ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം

ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം. വിദ്യാർത്ഥികളെ അപമാനിച്ചെന്ന പാരാതിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് പേര്‍ ആള്‍ജാമ്യം നില്‍ക്കാനും ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശ്രീജിത്ത് രവിയുടെ പാസ്‌പോര്‍ട്ട് കോടതിക്ക് മുമ്പാലെ സമര്‍പ്പിക്കാനും ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ എല്ലാ വ്യാഴാഴ്ച്ചയും ഹാജരാകാനുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വ്യാഴാഴ്‌ച്ചയാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ശ്രീജിത് രവിയെ പരാതിക്കാരായ കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം, സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നാണ് ശ്രീജിത്ത് രവി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button