വിജയ് – അമല വിവാഹമോചനത്തിന് പിന്നിലെ കാരണക്കാരന്‍ ധനുഷാണ് എന്നതാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ധനുഷും അമലയും തമ്മില്‍ അടുപ്പത്തിലാണെന്നും ഈ ബന്ധമാണ് വിവാഹമോചനത്തില്‍ കലാശിച്ചെതുമാണ് കോളിവുഡ് സിനിമാ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം. ഒരു യുവനടനുമായി അമല അടുപ്പത്തിലാണെന്ന് നേരെത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നില്ല. മരുമകന് ധനുഷിനെ നേര്‍വഴിക്കു നയിക്കാന്‍ രജനീകാന്ത് ഉപദേശവുമായി എത്തിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. തമിഴിലെ അമലയ്ക്ക് അപ്രഖ്യാപിത വിലക്ക് വന്നപ്പോള്‍ ധനുഷ് സിനിമയാണ് അമലയ്ക്ക് തുണയായത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ധനുഷും അമലയും ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Post Your Comments