ഡ്രൈവിംഗിനിടെ മദ്യപിച്ചുവെന്ന് ആരോപിച്ചു യുവസംവിധായകന് രൂപേഷ് പീതാംബരനെ പോലീസ് പിടിച്ചു. എന്നാല്‍ രൂപേഷ് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ പോലീസ് അദ്ദേഹത്തെ വിട്ടയച്ചു. താന്‍ മദ്യപിച്ചിട്ടില്ല എന്നും ഓര്‍ബിറ്റ് ചവയ്ക്കുകയാണ് ഉണ്ടായതെന്നും രൂപേഷ് ഫെയിസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഓര്‍ബിറ്റ് ചവച്ചു കൊണ്ടാണ് താന്‍ കാര്‍ ഓടിച്ചിരുന്നത്. ഇടപ്പള്ളിയില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് പോലീസ് ആല്‍ക്കഹോള്‍ ഡിറ്റക്റ്ററില്‍ ഊതാന്‍ ആവശ്യപ്പെട്ടു. ഊതിയതും ഡിറ്റക്റ്റര്‍ ബീപ് അടിച്ചുവെന്നും ഇതേതുടര്‍ന്ന് പോലീസ് കൊണ്ടുപോകുകയും പോലീസ് വൈദ്യപരിശോധന നടത്തുകയും ചെയ്തതായി രൂപേഷ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലായെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചതായും രൂപേഷ് പറയുന്നു. ഇനി ഓര്‍ബിറ്റും വിക്സ് റ്റാബ്ലറ്റുമൊക്കെ നിരോധിക്കുമോ? എന്നും രൂപേഷ് പരിഹാസത്തോടെ ഫെയിസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
Post Your Comments