General

‘ബാലയും അമൃതയും വിവാഹമോചിതരാകുന്നു’

സിനിമ നടന്‍ ബാലയും ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഗായിയ അമൃത സുരേഷും വിവാഹമോചനത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. കലൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാലയും അമൃതയും ഇന്ന് കൗണ്‍സിലിംഗിനായി ഹാജരായി. അമൃത സുരേഷ് നേരെത്തെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അമൃതയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുന്നതായി ബാല നേരെത്തെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേയുള്ളൂവെന്നും ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിഞ്ഞു താമസിക്കുകയാണെന്നുമായിരുന്നു നേരത്തേയുള്ള അമൃതയുടെ പ്രതികരണം. നാല് വയസ്സുള്ള ‘അവന്തി’കയെന്ന മകളെ കാണണമെന്ന ബാലയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നല്‍കിയ ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. 2010ലാണ് അമൃതയും ബാലയും തമ്മില്‍ വിവാഹിതരായത്.

shortlink

Post Your Comments


Back to top button