General

നടി ശാന്തികൃഷ്ണ രണ്ടാംതവണയും വിവാഹമോചിതയായി

നടി ശാന്തികൃഷ്ണ രണ്ടാംതവണയും വിവാഹമോചിതായായി. നിലവിലെ ഭര്‍ത്താവായ കൊല്ലം സ്വദേശി ബജോര്‍ സദാശിവനുമായുള്ള വിവാഹബന്ധമാണ് വേര്‍പിരിഞ്ഞത്. അമേരിക്കന്‍ വ്യവസായിയായ ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും തമ്മില്‍ 18 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ബന്ധം വേര്‍പ്പെടുത്താന്‍ ഇരുവര്‍ക്കും സമ്മതമാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചു കൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്. കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് ഇവരുടെ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനു പിന്നാലെ വീണ്ടും അഭിനയ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശാന്തി കൃഷ്ണയുടെ തീരുമാനം. നടന്‍ ശ്രീനാഥിനെയായിരുന്നു ശാന്തി കൃഷ്ണ ആദ്യം വിവാഹം ചെയ്തിരുന്നത്. തുടര്‍ന്ന് ഈ വിവാഹ ബന്ധവും വിവാഹമോചനത്തിലേക്ക് വഴിമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button