Bollywood

ഇന്ത്യന്‍ വ്യോമസേനയുടെ പ്രവേശന പരീക്ഷയില്‍ ദീപികയും കടന്നുകൂടി

ഇന്ത്യന്‍ വ്യോമസേനയുടെ പ്രവേശന പരീക്ഷയിലെ ചോദ്യക്കടലാസ്സില്‍ ബോളിവുഡ് താരം ദീപിക പദുകോണും താരമായി. ബോളിവുഡ് നടി ദീപിക പദുക്കോണിനെ ഈ വര്‍ഷം ഫിലിം ഫെയര്‍ അവാര്‍ഡിന് അര്‍ഹയാക്കിയ ചിത്രമേത്? എന്നതായിരുന്നു ചോദ്യം. ‘പികു’ എന്നതാണ് ശരിയുത്തരം. ആഗസ്റ്റ്‌-28നു നടന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലായിരുന്നു ദീപികയെ മുന്‍നിര്‍ത്തി വിദ്യാര്‍ഥികളുടെ മുന്നിലേക്ക്‌ ഒരു ചോദ്യം ഇട്ടുകൊടുത്തത്. ബാജിറാവു മസ്താനി, തമാശ, പികു, ഹാപ്പി ന്യൂ ഇയര്‍ എന്നിവായിരുന്നു ഓപ്ഷനായി നല്‍കിയിരുന്നത്. ദീപികയുടെ ആരാധകരടക്കം പലരും ഇതിന് ശരിയായ ഉത്തരം തന്നെയാകും നല്‍കിയിട്ടുണ്ടാവുക . ചോദ്യപേപ്പറിലെ ദീപികയുടെ ചോദ്യം ഒരു ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ബോളിവുഡിന് പുറമേ ഹോളിവുഡിലെ മാഗസിന്‍ കവറുകളിലും ദീപികയിപ്പോള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button