ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അതിഥിയായി എത്തിയ കൈരളി ചാനലിലെ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിക്കിടെ ജി, വേണുഗോപാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവെയ്ക്കുകയാണ്.
പി.ജയചന്ദ്രന്‍ എന്ന ജയേട്ടനെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് തിരുവനന്തപുരത്തെ വുമണ്‍സ് കോളേജില്‍ വെച്ചാണ്. അന്നവിടെ ജയേട്ടന്റെ ഗാനമേള നടക്കുകയായിരുന്നു. ഗാനമേളയിലെ ജയേട്ടന്റെ ആദ്യത്തെ പാട്ട് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ‘ശ്രീ ശബരീശാ’ എന്ന പാട്ടായിരുന്നു അത്. അതിനിടിയിലാണ് കോളേജിലെ പെണ്‍കുട്ടികളുടെ ഇടയിലുള്ള ഒരു സംഭാഷണം ഞാന്‍ ശ്രദ്ധിച്ചത്.
“പാട്ടുകാരന്‍ വലുത് യേശുദാസായിരിക്കും പക്ഷേ കാണാന്‍ സുന്ദരന്‍ ജയചന്ദ്രനാണ്”.ഇതായിരുന്നു പെണ്‍കുട്ടികള്‍ക്കിടയിലെ അന്നവിടുത്തെ സംസാരം. വേണുഗോപാല്‍ ചിരിയോടെ പറയുന്നു.
Post Your Comments