ജയറാമും-പാര്‍വതിയും മൂകാംബിക ക്ഷേത്രത്തില്‍ തൊഴുന്നതിനിടയിലാണ് ആ മിടുക്കന്‍ പയ്യനെ അവര്‍ കാണുന്നത്. പ്രദക്ഷിണ വഴിയില്‍ ദേവിയുടെ വിഗ്രഹവും തലയിലേറ്റി നടന്നു നീങ്ങിയ അവനെ ജയറാം കുറേ നേരം ആരാധനയോടെ നോക്കി നിന്നു. ക്ഷേത്രത്തിന്‍റെ തന്ത്രിമാരായ അഡിഗ കുടുംബത്തിലെ അംഗമാണ് ആ കുട്ടി. രണ്ടു കാതിലും വൈരക്കമ്മല്‍ ഇട്ട ഭംഗിയുള്ള അവനോട് ജയറാം പേര് തിരക്കി. കുട്ടി പേര് പറഞ്ഞു “ഞാന്‍ കാളിദാസന്‍”. കാളിദാസന്‍ എന്ന കുട്ടി ജയറാമിന്റെ മനസ്സിലങ്ങനെ പതിഞ്ഞു കിടന്നു. മുകാംബിക ക്ഷേത്ര മുറ്റത്ത് വച്ചുതന്നെ ജയറാം ഒരു തീരുമാനമെടുത്തു. എനിക്കും പാര്‍വതിക്കും ജനിക്കുന്നത് ആണ്‍കുഞ്ഞാണെങ്കില്‍ ‘കാളിദാസന്‍’ എന്ന് പേരിടാം. മുകാംബികാ ദേവിയുടെ മുന്നില്‍വച്ചു പറഞ്ഞ വാക്ക് ജയറാം മറന്നില്ല. ആദ്യം പിറന്ന ആണ്‍കുട്ടിക്ക് ജയറാം ‘കാളിദാസന്‍’ എന്ന പേരിട്ടു. ഈ ലക്കം വനിതയിലാണ് വൈരക്കമ്മലിട്ട ഭംഗിയുള്ള കുട്ടി കാളിദാസന്‍റെ കഥ ജയറാം പങ്കുവെച്ചത്.
Post Your Comments