മലയാള സിനിമകളെ എപ്പോഴും പ്രശംസിക്കാറുള്ള വിക്രം വീണ്ടും അത് ആവര്‍ത്തിക്കുകയാണ്. പുതു തലമുറയില്‍ നിന്ന് മലയാളത്തില്‍ മികച്ച സംഭാവനകള്‍ ഉണ്ടാകുന്നുണ്ട്. മലയാളത്തില്‍ ഇറങ്ങുന്ന പല കൊച്ചു ചിത്രങ്ങളും എന്നെ വിസ്മയിപ്പിക്കുണ്ട് വിക്രം പറയുന്നു. ഇരുമുഖന്‍ എന്ന തന്‍റെ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ വന്ന വിക്രം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
“മലയാളത്തില്‍ നല്ല കഥ വന്നാല്‍ പ്രതിഫലം നോക്കാതെ അഭിനയിക്കും. ഞാനൊന്നുമല്ലാത്ത കാലത്ത് എന്നെ സപ്പോര്‍ട്ട് ചെയ്തത് മലയാളമാണ്. ഇവിടെ നിന്നാണ് അഭിനയം പഠിച്ചത്. ‘ചെമ്മീന്‍’ പോലെ ഒരു നൂറ് വര്‍ഷം ഓര്‍ത്തിരിക്കുന്ന ഒരു മലയാള സിനിമയാണ് സ്വപ്നം. അതിനായി എന്ത് ത്യാഗവും സഹിക്കും. മലയാളത്തോടുള്ള എന്റെ കടപ്പാടായിരിക്കും ആ ചിത്രം. ഇവിടെ പുതുതലമുറയില്‍ മികച്ച സിനിമകള്‍ ഉണ്ടാവുന്നുണ്ട്. ‘പ്രേമ’വും ‘ബാംഗ്ലൂര്‍ ഡെയ്‌സു’മൊക്കെ ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. പുതിയ കാഴ്ചപ്പാടും സമീപനവുമുള്ള മലയാളത്തിലെ സംവിധായകരെ പ്രതീക്ഷയോടെയാണ് കാണുന്നത്.”
Post Your Comments