‘കസബ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും, വിതരണക്കാരനും ചിത്രം പ്രദര്‍ശിപ്പിച്ച തീയേറ്റര്‍ ഉടമയ്ക്കുമെതിരെ കസബ പോലീസ് കേസെടുത്തു. കസബ സിഐ പി.പ്രമോദാണ് കേസ് ചാര്‍ജ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്നു വ്യക്തമായതിനാലാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ചേവായൂര്‍ സ്വദേശി നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിനെതിരെയുള്ള ആരോപണം പരിശോധിക്കാനായി വനിത തഹസില്‍ദാര്‍ ചിത്രം കണ്ടു സാക്ഷ്യപ്പെടുത്തണമെന്ന് കളക്ടര്‍ക്ക് പോലീസ് നേരെത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ നടപടിയാകാത്തതിനെ തുടര്‍ന്ന് പോലീസ് തന്നെ ചിത്രം കണ്ടു കേസെടുക്കുകയായിരുന്നു.
Post Your Comments