‘എസ്ര’ എന്ന പ്രിഥ്വിരാജ് ചിത്രത്തിലെ പ്രേതബാധ ഓണ്‍ലൈന്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയായിരുന്നു. പലരും സിനിമയുമായി ബന്ധപ്പെട്ട പ്രേത അനുഭവത്തെക്കുറിച്ച് തങ്ങളുടെ അനുഭവം പങ്കുവെക്കുകയുണ്ടായി .ചിത്രത്തിലെ നായികയായ പ്രിയാ ആനന്ദിനും പറയാനുണ്ട് പേടിപ്പിക്കുന്ന ചില ചിത്രീകരണ അനുഭവങ്ങള്‍ . ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രിയാ ആനന്ദ് മനസ്സ് തുറന്നത്.
‘എസ്ര എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നടുങ്ങി പോകാറുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പഴയ ബംഗ്ലാവില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കറന്റ് പോകും. ഇത് ആവര്‍ത്തിച്ചപ്പോള്‍ വൈദ്യുതി തകരാറാണെന്ന് കരുതി. പിന്നീട് പോയി ജനറേറ്റര്‍ സംഘടിപ്പിച്ചു വന്നു വീണ്ടും തുടങ്ങി. അപ്പോഴേക്കും ജനറേറ്റര്‍ തകരാറിലായി. വീണ്ടും പോയി മറ്റൊരു ജനറേറ്റര്‍ കൊണ്ടുവന്നു. വീണ്ടും ക്യാമറ പ്രശ്നത്തിലായി .അങ്ങനെ വന്നപ്പോള്‍ ഞങ്ങളിലാകെ ഭീതി പടര്‍ന്നു. ഏതോ ഒരു അമാനുഷിക ശക്തി അതിനുള്ളില്‍ പതിയിരുപ്പുള്ളതായിവിശ്വസിച്ചു പോയി. ഒടുവില്‍ ഒരു പാതിരിയെ കൂട്ടിവന്ന് പ്രാര്‍ത്ഥന നടത്തിയ ശേഷം ഷൂട്ടിംഗ് തുടര്‍ന്നു”.
Post Your Comments