Bollywood

രണ്‍ബീറുമായുള്ള പ്രണയതകര്‍ച്ചയെ കുറിച്ച് കത്രീനയുടെ പ്രതികരണം

രണ്‍ബീറുമായുള്ള പ്രണയതകര്‍ച്ചയെ കുറിച്ച് ഇതാദ്യമായി തുറന്നു സംസാരിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്‌. പ്രണയ തകര്‍ച്ചയെ കുറിച്ച് രണ്‍ബീര്‍ പ്രതികരിച്ച അതേ മാധ്യമ പ്രവര്‍ത്തകാനോട് തന്നെയായിരുന്നു കത്രീനയുടെയും തുറന്നു പറച്ചില്‍.
അഭിനയം എന്നത് സത്യത്തില്‍ ആഡംബരമുള്ള ജോലിയാണ്. എന്നാല്‍ ചിലപ്പോള്‍ ജീവിതത്തില്‍ താഴ്ന്നു പോകുന്ന അവസരങ്ങള്‍ ഉണ്ടാകാം. അപ്പോള്‍ അതിനെ കഠിനമായി കാണാതെ വെല്ലുവിളിയായി നേരിടണം. സ്വയം അനുകമ്പ തോന്നുകയും ഒന്നും ശരിയല്ലെന്നു വിചാരിക്കുകയും ചെയ്തിട്ട് കാര്യമില്ല. എല്ലാത്തിനുമൊപ്പം നില്‍ക്കാന്‍ ശ്രമിക്കണം. കാരണം ലോകത്തിന് എപ്പോഴും നമ്മുടെ നല്ല മുഖം മാത്രമേ കാണിക്കാവൂ. കത്രീന പറയുന്നു.

shortlink

Post Your Comments


Back to top button