Bollywood

അശ്ലീലം ഒഴിവാക്കൂ ‘ബാര്‍ ബാര്‍ ദേഖോ’ എന്ന ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്

സിദ്ധാര്‍ഥ് മല്‍ഹോത്രയും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ബാര്‍ ബാര്‍ ദേഖോ’ എന്ന ചിത്രത്തിലെ അശ്ലീല രംഗങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. കത്രീന കൈഫ്‌ അടിവസ്ത്രം ധരിച്ചെത്തുന്ന സീനാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. 90 കാലഘട്ടങ്ങളില്‍ പോലും നായിക അടിവസ്ത്രം അണിഞ്ഞു നില്‍ക്കുന്ന പല രംഗങ്ങളുമുണ്ട്. അന്നൊന്നും അത്തരം സിനിമകള്‍ക്ക്‌ ഒരു സെന്‍സര്‍ ബോര്‍ഡിന്‍റെയും നിയന്ത്രണം ഇല്ലായിരുന്നല്ലോ. അടിവസ്ത്രത്തെ കുറിച്ച് പരസ്യമായി പറയാന്‍ പറ്റാത്ത ഒരു കാലമാണോ ഇതെന്നും ‘ബാര്‍ ബാര്‍ ദേഖോ’ എന്ന സിനിമയുടെ പിന്നണിയിലുള്ളവര്‍ ചോദിക്കുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു ആവശ്യവും സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെക്കുന്നുണ്ട്. സിനിമയിലെ ‘സവിത ഭാഭി’ എന്ന അശ്ലീല കഥാപാത്രത്തിന്റെ പേര് നീക്കം ചെയ്യണമെന്നാണ് ഇവരുടെ രണ്ടാമത്തെ നിര്‍ദേശം.
സണ്ണി ലിയോണ്‍ യാതൊരു സെന്‍സര്‍ കട്ടുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന ബോളിവുഡില്‍ പോണ്‍ എന്ന വാക്ക് പറയാന്‍ എന്ത് അവകാശമാണ് സെന്‍സര്‍ ബോര്‍ഡിന് ഉള്ളതെന്നാണ് അണിയറക്കാരുടെ മറുചോദ്യം.  സിനിമയുടെ അണിയറക്കാര്‍  ഇത്രയൊക്കെ പ്രതിഷേധിച്ചിട്ടും ചിത്രത്തിന് ‘യുഎ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button