General

ശശി കലിങ്കയ്ക്ക് ലഭിച്ച ‘ആ അപൂര്‍വ്വ ഭാഗ്യം’ അജുവര്‍ഗീസ് വെളിപ്പെടുത്തി

ഇപ്പോഴത്തെ ഒട്ടുമിക്ക മലയാള സിനിമകളിലെയും നിറസാന്നിദ്ധ്യമാണ് ശശി കലിങ്ക. സ്വഭാവിക അഭിനയത്തിലൂടെ മലയാളീ പ്രേക്ഷകരെ കയ്യിലെട്ടുത്ത ശശി കലിങ്കയിപ്പോള്‍ മറ്റൊരു അപൂര്‍വ നേട്ടത്തിന്റെ തിളക്കത്തിലാണ്. ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് ശശി കലിങ്ക. ശശി കലിങ്കയുടെ ഹോളിവുഡിലേക്കുള്ള രംഗപ്രവേശം നേരെത്തെ തന്നെ വാര്‍ത്ത‍യായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍  പുറത്തു വിടാതിരുന്നതിനാല്‍ തന്‍റെ കഥാപാത്രത്തെക്കുറിച്ചോ, സിനിമയെക്കുറിച്ചോ പങ്കുവെയ്ക്ക്കാന്‍ ശശി കലിങ്ക മടിച്ചിരുന്നു .ഇപ്പോള്‍ ആ സുപ്രധാന രഹസ്യം നടന്‍ അജു വര്‍ഗീസ്‌ വെളിപ്പെടുത്തിയിരിക്കുകയാണ്.

മിഷൻ ഇംപോസിബിൾ സീരിസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ടനടൻ ടോം ക്രൂസിനൊപ്പമാണ്ശശി കലിങ്ക അഭിനയിക്കുന്നത്. ഈ ചിത്രം നിർമിക്കുന്നത് സ്റ്റീവന്‍ സ്പീൽബർഗാണ്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഇതൊരു അഭിമാന നിമിഷമാണെന്ന് അജു വർഗീസ് പറഞ്ഞു. ബൈബിളിലെ യൂദാസിനെയാണ് കലിങ്ക അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ഗദ്ദാമ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ദുബായില്‍ വെച്ചാണ് ഹോളിവുഡ് ചിത്രത്തിന്റെ പ്രവര്‍ത്തകരില്‍ ഒരാള്‍ എന്നെ പരിചയപ്പെട്ടത്. അങ്ങനെയാണ് തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും ശശി കലിങ്ക പറയുന്നു.

shortlink

Post Your Comments


Back to top button