GeneralNEWS

ദീപം കൊളുത്തേണ്ടയാളെ കണ്ടപ്പോള്‍ വിശിഷ്ടാതിഥിയുടെ ഇറങ്ങിപ്പോക്കില്‍ അത്ഭുതപ്പെട്ട് നിര്‍മ്മാതാവും സംവിധായകനുമായ കണ്ണന്‍ പെരുമുടിയൂര്‍

സിനിമയുടെ പൂജാ ചടങ്ങിനെത്തിയ സംവിധായകന്‍ സിബി മലയില്‍ സംവിധായകന്‍ വിനയനെക്കണ്ട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവം ചര്‍ച്ചയാകുന്നു. കഴിഞ്ഞദിവസം എറണാകുളത്തെ ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ വച്ച് നടന്ന സംഭവം ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ കണ്ണന്‍ പെരുമുടിയൂര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് പുറംലോകമറിയുന്നത്. പൂജാ ചടങ്ങില്‍ സിബിമലയിൽ ചെയ്ത ചില കാര്യങ്ങൾ തനിക്കേറെ അത്ഭുതവും ദുഃഖവുമുണ്ടാക്കിയെന്ന് കണ്ണന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് കണ്ണന്‍ പെരുമുടിയൂര്‍ പറയുന്നതിങ്ങനെ, ബിജുലാൽ സംവിധാനം ചെയ്യുന്ന “മൾബറീസ്” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ആയിരുന്നു വേദി.ചടങ്ങില്‍ പങ്കെടുക്കാന്‍ സിബി മലയില്‍ നേരത്തെ തന്നെയെത്തിയിരുന്നു. തൊട്ടുപിറകെ ചടങ്ങില്‍ ഭദ്രദീപം കൊളുത്തേണ്ട സംവിധായകന്‍ വിനയനുമെത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ ഹാള്‍ നിറയെ ആളുകളുമുണ്ടായിരുന്നു. വിശിഷ്ടാതിഥികളെ അവതാരകയായ പെണ്‍കുട്ടി വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ വിനയനെ കണ്ടത് മുതല്‍ എങ്ങനെയെങ്കിലും വെളിയില്‍ ചാടണമെന്ന ഭാവത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന സിബി മലയില്‍ വിനയൻ എഴുന്നേറ്റതോടെ ആൾക്കുട്ടത്തെ തള്ളിമാറ്റി വെളിയിലേക്ക് പോവുകയായിരുന്നു. ധൃതിയിലുള്ള പോക്കിനിടയില്‍ സിബി വലിച്ചെറിഞ്ഞ ബൊക്കെ വന്നുവീണത് തന്റെ മുഖത്തായിരുന്നു. സംഘാടകര്‍ മൈക്കിലൂടെ സിബിയെ തിരികെ വിളിച്ചുവെങ്കിലും അതൊന്നും കൂട്ടാക്കാതെ അദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു.

ചലച്ചിത്രകാരൻമാരുടെ നിലയ്കും വിലയ്ക്കും ചേരാത്ത നടപടിയാണ് സിബിയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് അവിടെ പൊതുവേയുണ്ടായ വിലയിരുത്തല്‍. വിനയനേ തോൽപ്പിക്കാൻ കഴിഞ്ഞില്ലങ്കില്‍ പിന്നെ തോറ്റോടുക എന്നാണോ? അതോ അദ്ദേഹത്തെ മറ്റുള്ളവർ ബഹുമാനിക്കുന്നതു കാണാൻ സിബിമലയിലിനു ശക്തിയില്ലന്നോ?.. എങ്കില്‍ അതിനേ അസൂയയെന്നേ വിളിക്കാനാവു.., ഇനിയെന്നാണു നമ്മുടൂ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക എന്ന ചോദ്യത്തോടെയാണ് കണ്ണന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കണ്ണന്‍ പെരുമുടിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോട്ടൽ വൈറ്റ് ഫോർട്ടിൽ വച്ച് ഒരു സിനിമയുടെ പൂജാച്ചടങ്ങിൽ ശ്രീ സിബിമലയിൽ ചെയ്ത ചില കാര്യങ്ങൾ എനിക്കേറെ അത്ഭുതവും ദുഖവും ഉണ്ടാക്കിയ ഒന്നാണ്.ശ്രീ ബിജുലാൽ സംവിധാനം ചെയ്യുന്ന “മൾബറീസ്” എന്ന ചിത്രത്തിൻെറ പുജയിൽ പൻകെടുക്കാനായി ഞാനും സുഹൃത്തുകളും കൃത്യസമയത്തു തന്നെ അവിടെ എത്തി.. സംവിധായകൻ സിബിമലയിൽ അവിടെ മുൻ നിരയിൽ തന്നേ ഇരിപ്പുണ്ടായിരുന്നു.. തൊട്ടു പുറകേ സംവിധായകൻ വിനയൻ അവിടെ എത്തി.. സംഘാടകർ ശ്രീ വിനയനേ സ്വീകരിച്ച് മുൻ നിരയിൽ തന്നേ കൊണ്ടിരുത്തി.. അദ്ദേഹമായിരുന്നു ആ ചടങ്ങിന് ഭദ്രദീപം കൊളുത്തേണ്ടിയിരുന്നത് .വൈറ്റ്ഫോർട്ടിലെ ഏ സി ഹാളിൽ സീറ്റുകൾ നിറഞ്ഞുകവിഞ്ഞ് ആളുകൾ നിൽപ്പുണ്ടായിരുന്നു. വേദിയി ലുണ്ടായിരുന്ന പെൺകുട്ടി ചടങ്ങിനായി സ്റ്റേജിലേക്ക് എല്ലാരേം ക്ഷണിച്ചു.

ശ്രീ വിനയനേ കണ്ടതുമുതൽ എങ്ങനെയാണ് വെളിയിൽ ചാടെണ്ടതെന്ന് ശ്രമിക്കുന്ന മാതിരി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ശ്രീ സിബി മലയിൽ സ്റ്റേജിലോട്ടു കയറാൻ ശ്രീ വിനയൻ എഴുന്നേറ്റതോടെ ആൾക്കുട്ടത്തെ തള്ളിമാറ്റി വെളീലോട്ടു പോയി ആ ധൃതിക്കിടയിൽ സിബിയുടെ കൈയ്യിലിരുന്ന ബൊക്കെ അദ്ദേഹം വലിച്ചെറിഞ്ഞത് വന്നുവീണത് എൻെറ മുഖത്തായിരുന്നു. പക്ഷേ അതൊന്നും സിബിമലയിൽ അറിഞ്ഞില്ല അദ്ദേഹം പുറത്തേക്കോടുകയായിരുന്നു,സംഘാടകർ മൈക്കിലൂടെ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ശ്രീ വിനയൻ ചടങ്ങിനു വിളക്കു കൊളുത്തി.. സ്റേറജിനു താഴെ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കിയതു കൊണ്ടാകാം ഒരു ചിരിയോടെ ആണ് വിനയൻ സംസാരിക്കുന്നതു കണ്ടത് ..

ചലച്ചിത്രകാരൻമാരുടെ നിലയ്ക്കും വിലയ്ക്കും ചേരാത്ത നടപടിയാണ് ശ്രീ സിബിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അവിടെ കൂടിയ പലരും സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ബദ്ധ രാഷ്ട്രീയ വൈരികളായ നേതാക്കൾ ഒരേ വേദിയിൽ സൗഹാർദ്ദപരമായി പൻകെടുക്കുകയും ..തമ്മിൽ കുശലം പറയുകയും ചെയ്യാറുണ്ട് .. അവരേക്കാളു മൊക്കെ വിവരമുണ്ടന്നു ധരിക്കുന്ന സാംസ്കാരിക മേഖലയിലുള്ള സംവിധായകൻ സിബിമലയിലിൻെറ പകപോക്കലെന്നോ? വിനയനോടുള്ള പേടിയെന്നോ?ഒക്കെ വ്യഖ്യാനിക്കാവുന്ന ആ പ്രകടനം വളരെ മോശമായിപ്പോയി.. സിനിമാക്കാർക്കുതന്നേ നാണക്കെടുണ്ടാക്കുന്നതാണ് എന്നൊക്കെ പൂജക്കായി അവിടെ വന്നവർ പറയുന്നുണ്ടായിരുന്നു., വിനയനേ തോൽപ്പിക്കാൻ കഴിഞ്ഞില്ലങ്കില്‍ പിന്നെ തോറ്റോടുക എന്നാണോ? അതോ അദ്ദേഹത്തെ മറ്റുള്ളവർ ബഹുമാനിക്കുന്നതു കാണാൻ ശ്രീ സിബിമലയിലിനു ശക്തിയില്ലന്നോ?.. എങ്കില്‍ അതിനേ അസൂയയെന്നേ വിളിക്കാനാവു.., ഇനിയെന്നാണു നമ്മുടൂ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക.,,

shortlink

Related Articles

Post Your Comments


Back to top button