ജയറാം – പാര്‍വതി ദമ്പതികളുടെ മകന് കാളിദാസ് ജയറാം മലയാളത്തിലേക്ക്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് അഭിനയിക്കുന്നത്. കാമ്പസ് പശ്ചാത്തലമായ സിനിമയിലാണ് മലയാളത്തിലേക്കുള്ള കാളിദാസിന്റെ അരങ്ങേറ്റം. മലയാളത്തിലേക്കുള്ള തന്റെ ആദ്യ വരവിനെക്കുറിച്ചുള്ള വാര്‍ത്ത കാളിദാസ് തന്നെയാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. അടുത്തയാഴ്ച ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും കാളിദാസ് വ്യക്തമാക്കി. തമിഴില്‍ രണ്ട് ചിത്രങ്ങളില്‍ കാളിദാസ് അഭിനയിച്ചിട്ടുണ്ട്. ‘ഒരു പക്കാ കഥൈ’ എന്ന ചിത്രത്തിലായിരുന്നു കളിദാസിന്റെ തമിഴ് അരങ്ങേറ്റം. രണ്ടാമത്തെ ചിത്രം ‘മീന്‍കുഴമ്പും മണ്‍പാന’യുമായിരുന്നു. ഈ രണ്ട് ചിത്രങ്ങളും റിലീസായിട്ടില്ല. കാളിദസന്റെ വരവോടെ മറ്റൊരു താരപുത്രന് കൂടി മലയാള സിനിമയിലേക്ക് ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. മലയാളത്തിലേക്കുള്ള കാളിദാസിന്റെ തുടക്കം ഗംഭീരമാകട്ടെയെന്ന് ആശംസിക്കുന്നു.
Post Your Comments