ഞാനും സംയുക്തയും ഒന്നിക്കുന്നൊരു ചിത്രം ഭാവിയില്‍ സംഭവിച്ചേക്കാം. പക്ഷേ ഇപ്പോള്‍ അതിനു പറ്റിയ സാഹചര്യമല്ലെന്നാണ് ബിജുമേനോന് പറയുന്നത്. മകന്റെ കാര്യം നോക്കേണ്ടതിനാലാണ് സംയുക്ത സിനിമ ചെയ്യേണ്ടന്ന് തീരുമാനിച്ചിരിക്കുന്നത്.
രണ്ട് പേര്‍ക്കും ഒരുമിക്കാന്‍ പറ്റിയ ഒരു സാഹചര്യം വന്നാല്‍ തീര്‍ച്ചയായും ഒരു സിനിമ ഉണ്ടാകും ബിജുമേനോന് വ്യക്തമാക്കുന്നു. സംയുക്തയുമായി ഒരു സിനിമ ചെയ്യാന്‍ വേണ്ടി പല സംവിധായകരും എന്നെ സമീപിച്ചിരുന്നു. ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ സംയുക്തയെ നായികയാക്കാമോ എന്നും ചോദിച്ചിരുന്നു. അത് ചിലപ്പോള്‍ ഭാവിയില്‍ സംഭവിച്ചേക്കാം ഏതായാലും ഞങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചു അഭിനയിക്കുന്നു എന്ന് പറഞ്ഞു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ബിജുമേനോന് കൂട്ടിച്ചേര്‍ത്തു
Post Your Comments