General

ലിസി – പ്രിയദര്‍ശന്‍ വിവാഹമോചനം : പ്രിയദര്‍ശന്‍ കോടതിയില്‍ ഹാജരായില്ല

പ്രിയദര്‍ശനും ലിസിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ചെന്നൈ കുടുംബകോടതി ഇന്ന് ഇരുവരുടെയും ഹര്‍ജി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന്‍ ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചു ഹാജരാകുന്ന ദിവസം മാത്രമേ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിക്കുകയുള്ളൂ. പരസ്പര സമ്മത പ്രകാരമുള്ള വിവാഹമോചന ഹര്‍ജിയാണ് ഇരുവരും നല്‍കിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായതായി ലിസി പറഞ്ഞു. പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ഒപ്പത്തിനും ലിസി ആശംസകള്‍ നേര്‍ന്നു.

shortlink

Related Articles

Post Your Comments


Back to top button