കള്ളന്മാരുടെ തലത്തൊട്ടപ്പനായ ജനപ്രിയ കള്ളന് കായംകുളം കൊച്ചുണ്ണിയുടെ കഥ വീണ്ടും സിനിമയാകുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണിയായി വെള്ളിത്തിരയില്‍ വേഷപകര്‍ച്ച നടത്തുന്നതോ? മലയാളത്തിന്റെ യുവ താരം നിവിന്‍ പോളിയും. കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാകുന്നത് രണ്ടാം തവണയാണ്. 1966ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായി വേഷമിട്ടത്. ചരിത്ര വിദ്യാർഥികൾ ഉൾപ്പെടെ എട്ടംഗ സംഘത്തിന്റെ രണ്ടര വർഷത്തെ പഠനത്തിനു ശേഷമാണു ബോബി-സഞ്ജയ് ടീം ഇതിനു വേണ്ടി തിരക്കഥയെഴുതിയത്. പുതുമുഖങ്ങളാകും കൊച്ചുണ്ണിയില്‍ നായികയാകുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന് റോഷന് ആൻഡ്രൂസ് അറിയിച്ചു. ബാഹുബലിയുടെ പ്രൊഡക്ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആകും കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. ചിത്രത്തിന് 12 കോടി ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
Post Your Comments