ചെന്നൈ: തമിഴ് നടന് എം.ഇളവരസന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യയുടെ വിവാഹമോചന നോട്ടീസ് കണ്ടതാണ് ആത്മഹത്യ ശ്രമത്തിനുള്ള കാരണം. എലിവിഷം കഴിച്ചാണ് ഇളവരസന് ആത്മഹത്യ ശ്രമം നടത്തിയത്. നടന് വിശാലിന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു ഇളവരസന്റെ ആത്മഹത്യ ശ്രമം. അഭിനയിച്ച ചിത്രങ്ങളില്‍ പ്രതിഫലം നല്‍കാത്തത് മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. ‘സിരുത്തൈ’, ശകുനി എന്നീ ചിത്രങ്ങളില്‍ ഇളവരസന് അഭിനയിച്ചിട്ടുണ്ട്. നടന്റെ ചെന്നൈയിലെ വീട്ടിലായിരുന്നു ആത്മഹത്യ ശ്രമം. ഒരു സുഹൃത്ത് ഇളവരസനെ വീട്ടില്‍ കാണാന്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃതിമായി വേതനം ലഭിക്കാത്ത തന്നെപോലെയുള്ള ഒരുപാട് താരങ്ങള്‍ ഉണ്ടെന്നും അവരെ പിന്തുണയ്ക്കണം എന്നും ഇളവരസന് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
Post Your Comments