ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയതായി തമിഴ് നടി രാധ. വാട്ട്സാപ്പില്‍ ലഭിച്ച സന്ദേശം നടി പൊലിസ് സ്റ്റേഷനില്‍ തെളിവായി നല്കി. മുനിവേല്‍ എന്ന നിര്‍മ്മാതാവുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. നിര്‍മ്മാതാവും നടിയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരെത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാധ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫൈസുള്‍ എന്ന് പറയുന്നയാള്‍ തന്നെ ചതിച്ചിരുന്നുവെന്നു പറഞ്ഞു നടി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ തന്നെയാകും വധഭീഷണിയ്ക്ക് പിന്നിലെന്നും രാധ ആരോപിക്കുന്നുണ്ട്.
Post Your Comments