കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ അടൂരിന്‍റെ ‘പിന്നെയും’ എന്ന ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് ഡോ.ബിജു രംഗത്ത് വന്നിരുന്നു. അടൂരിന്‍റെ ‘പിന്നെയും’ എന്ന ചിത്രം തട്ടികൂട്ട് സിനിമയാണെന്നും സിനിമ കണ്ടിറങ്ങിയപ്പോള്‍ സ്കൂള്‍ ഡ്രാമ കണ്ടിറങ്ങിയ ഫീലാണ് ഉണ്ടായതെന്നും ഡോക്ടര്‍ ബിജു നേരെത്തെ പറഞ്ഞിരുന്നു.
വിവരമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ ചെവിക്കൊള്ളുന്നില്ലായെന്നും ഒന്നും ആകാന്‍ കഴിയാത്തതിന്‍റെ അസൂയയാണ് ബിജുവിന്‍റെ വാക്കുകളില്‍ ഉള്ളതെന്നുമായിരുന്നു അടൂര്‍ ഗോപകൃഷ്ണന്‍റെ പ്രതികരണം. പ്രേക്ഷകരാണ് സിനിമയെ വിലയിരുത്തേണ്ടത്. ‘പിന്നെയും’ കണ്ടവര്‍ക്ക് ബിജുവിന്‍റെ അഭിപ്രായമല്ല ഉള്ളതെന്നും അടൂര്‍ പറയുന്നു. സിനിമയെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണ് ബിജുവിന് ഉള്ളതെന്നാണ് അടൂരിന്‍റെ ചോദ്യം . നല്ല ക്യാമറമാനുണ്ടെങ്കില്‍ ആര്‍ക്കും സിനിമ പിടിക്കാം ബിജു ചെയ്തു കൊണ്ടിരിക്കുന്നത് അതാണെന്നും അടൂര്‍ തുറന്നടിക്കുന്നു.
അതേസമയം അടൂര്‍ ഗോപാലകൃഷ്ണന് ഫ്യൂഡല്‍ മനസ്സാണെന്നായിരുന്നു ബിജുവിന്റെ മറുപടി. മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും അടൂരിന് അറിയില്ലെന്നും ഡോക്ടര്‍ .ബിജു കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ എന്തെങ്കിലുമാകണമെങ്കില്‍ ഉന്നത കുലജാതകനാകണമെന്നാണ് അടൂരിന്‍റെ വാദമെന്നും ബിജു കുറ്റപ്പെടുത്തി. ഉന്നതകുലത്തില്‍ ജനിക്കാത്തവരെ അടൂര്‍ അംഗീകരിക്കില്ല ഡോക്ടര്‍ ബിജു പറഞ്ഞു നിര്‍ത്തുന്നു.
Post Your Comments