Uncategorized

മാധവിക്കുട്ടിയാകാന്‍ വിദ്യാബാലന്‍റെ പരിശ്രമം

മലയാളത്തിന്‍റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായി വേഷമിടുന്നത് പ്രശസ്ത ബോളിവുഡ് നടി വിദ്യാബാലനാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും . സിനിമയ്ക്ക് വേണ്ടി മലയാളഭാഷാ മനപാഠമാക്കുന്നതിലുള്ള പരിശ്രമത്തിലാണ് ബോളിവുഡ് താരം . ‘ഉറുമി’ എന്ന മലയാള ചിത്രത്തില്‍ വിദ്യാബാലന്‍ നേരെത്തെ അഭിനയിച്ചിട്ടുണ്ട്. ഒരു മലയാളിയായിട്ടാണ് വിദ്യാബാലന്‍റെ ജനനമെങ്കിലും വളര്‍ന്നതും പഠിച്ചതുമൊക്കെ മുംബൈയിലാണ് അത് കൊണ്ട് തന്നെ മലയാളഭാഷാ കൈകാര്യം ചെയ്യുന്നതില്‍ താരം പിന്നോട്ടാണ്. മാധവിക്കുട്ടിയെ വെള്ളിത്തിരയില്‍ അസാധ്യമക്കാനുള്ള കഠിന പരിശ്രമത്തിലാണ് വിദ്യയിപ്പോള്‍

shortlink

Post Your Comments


Back to top button