General

സിനിമാ താരങ്ങളുടെ ബാഡ്മിന്റണ്‍ ലീഗ് വരുന്നു കേരള റോയല്‍സിന്‍റെ നായകനായി മലയാളത്തിന്‍റെ സൂപ്പര്‍ താരം

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് ആവേശം സൃഷ്ടിക്കാന്‍ ഇറങ്ങുകയാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള സിനിമാതാരങ്ങള്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് പിന്നാലെ സിനിമാതാരങ്ങള്‍ അണിനിരക്കുന്ന ബാഡ്മിന്റണ്‍ ലീഗ് വരുന്നു. തെന്നിന്ത്യയിലെ നാല് ഭാഷകളില്‍ നിന്നുള്ള സിനിമാ താരങ്ങളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ചെന്നൈ റോക്കേഴ്‌സ്, കേരള റോയല്‍സ്, കര്‍ണാടക ആല്‍പ്‌സ്, ടോളിവുഡ് തണ്ടേഴ്‌സ് എന്നിങ്ങനെയാണ് ടീമുകളുടെ പേരുകള്‍.കേരള റോയല്‍സിനെ നയിക്കുന്നത് മലയാളത്തിന്‍റെ പ്രിയതാരം ജയറാമാണ്. രാജീവ് പിള്ള, ശേഖര്‍ മേനോന്‍, സൈജു കുറുപ്പ്, പാര്‍വ്വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ് എന്നിവരൊക്കെ കേരള റോയല്‍സ് ടീമിലുണ്ട്. തമിഴ്‌നാട് ടീമിനെ ആര്യയാണ് നയിക്കുന്നത്. മത്സരങ്ങള്‍ സെപ്റ്റംബര്‍ 18ന് ആരംഭിക്കും. ലീഗിന്റെ മൊത്തം ചെലവ് 15 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button