![](/movie/wp-content/uploads/2016/08/daivam-.jpg)
സ്നേഹജിത്ത് സംവിധാനം ചെയ്തു ചിത്രീകരണം പൂർത്തിയായ ‘ദൈവം സാക്ഷി’ എന്ന സിനിമയുടെ ഹാർഡ് ഡിസ്ക് കോടതിയിലേക്ക്. ഇതിലെ നായിക കേസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഹാര്‍ഡ് ഡിസ്ക് പരിശോധന. സിനിമയുടെ ഹാർഡ് ഡിസ്ക് വീണ്ടും പരിശോധിച്ചപ്പോള്‍ ഇതിലെ പല രംഗങ്ങളും ഡാമേജ് ആയതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഷൂട്ടിങ് സമയത്ത് തന്‍റെ വസ്ത്രം തന്‍റെ അനുവാദമില്ലാതെ വലിച്ചുകീറിയെന്നും ഇതു ചിത്രീകരിച്ചെന്നും നടി കോടതിയിൽ കേസ് നല്‍കിയിരുന്നു. ഇത് തിരക്കഥയിൽ എഴുതിയിരുന്ന സീനാണെന്നും തിരക്കഥ വായിച്ചു നടി സമ്മതം നൽകിയതാണെന്നുമാണു ചിത്രത്തിന്‍റെ സംവിധായകന്‍ പറയുന്നത്. മെയ് മാസമാണ് ഇതുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. പടിഞ്ഞാറേ കോടികുളത്തുള്ള വിദേശിയായ മലയാളിയുടെ വീട്ടില്‍ രാത്രി നടന്ന ചിത്രീകരണത്തിന്റെ ഇടയില്‍ നടിയുടെ വസ്ത്രം നായകന്‍ വലിച്ചു കീറി. ഇതേ തുടർന്ന് സിനിമയുടെ സംവിധായകൻ കൂടിയായ നായകനെതിരെ തൊടുപുഴ കാളിയാര്‍ പൊലീസില്‍ നടി പരാതി നൽകി. വസ്ത്രം വലിച്ചു കീറുന്ന സീന്‍ തന്നോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ല ഇത് തിരക്കഥയില്‍ ഇല്ലെന്നുമായിരുന്നു ചിത്രത്തിലെ നായിക പറയുന്നത്.
Post Your Comments