Bollywood

ഹോളിവുഡ് ചിത്രത്തിലേക്ക് ഞാനില്ല കാരണം വ്യക്തമാക്കി രണ്‍ബീര്‍ കപൂര്‍

ഹോളിവുഡില്‍ ഒരു അവസരത്തിനായി കാത്തിരിക്കുന്നവരാണ് മിക്ക ബോളിവുഡ് നടന്മാരും. എന്നാല്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീറിന്റെ നിലപാട് മറ്റൊന്നാണ്. ‘സ്റ്റാര്‍ വാര്‍സ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റം ലഭിക്കാന്‍ അവസരം കിട്ടിയിട്ടും അത് വേണ്ടെന്നു വച്ചിരിക്കുകയാണ് ഈ താരപുത്രന്‍. അതിന്‍റെ കാരണമാണ് അതി രസകരം. ചിത്രത്തിന് മുന്നോടിയായി സിനിമയുടെ അണിയറ ടീം ഓഡിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓഡിഷന്‍ എന്ന് കേട്ടതും രണ്‍ബീര്‍ ചിത്രത്തോട് സലാം പറഞ്ഞു. ഓഡിഷനെ നേരിടാനുള്ള സൂപ്പര്‍ താരത്തിന്റെ ഭയമാണ് പിന്മാറ്റത്തിന് കാരണം. നല്ലൊരു അവസരം രണ്‍ബീറില്‍ നിന്ന് അതോടെ നഷ്ടപ്പെടുകയായിരുന്നു. ഒരു ടിവിചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. എന്നാലും ഓഡിഷനോടുള്ള തന്‍റെ ഭയം പൂര്‍ണമായി തുറന്നു പറയാന്‍ രണ്‍ബീര്‍ വിസമ്മതിച്ചു.

shortlink

Post Your Comments


Back to top button