Hollywood

സൂപ്പര്‍ താരത്തിന്‍റെ വാഹനവുമായി കൂട്ടിയിടി പിന്നീട് സംഭവിച്ചത്

ഹോളിവുഡ് സൂപ്പര്‍താരം ഡികാപ്രിയോ തന്‍റെ ഇഷ്ടവാഹനത്തില്‍ കാമുകിക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് എതിരെ മിനി കൂപ്പറും ഓടിച്ചു വന്ന യുവതി ഡികാപ്രിയോയുടെ കാറില്‍ ഇടിച്ചത്. ഭാഗ്യം കൊണ്ടാണ് വലിയ ഒരു അപകടം ഒഴിഞ്ഞു നിന്നത്. ഡികാപ്രിയോ വണ്ടിയില്‍ നിന്ന് ഇറങ്ങി ഇടിച്ച വാഹനത്തിന്‍റെ അരികിലേക്ക് പോയി. ഇടിച്ച വണ്ടി ഡികാപ്രിയോയുടെതാണെന്ന് അറിഞ്ഞതോടെ യുവതി ആകെ പരിഭ്രമത്തിലായി. പക്ഷേ ഡികാപ്രിയോ യുവതിയോട് കയര്‍ക്കാതെ വണ്ടിയുടെ ലോക്ക് തുറന്നു അവരെ ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്. ഒന്നും സംഭവിച്ചിട്ടില്ലെന്നും പേടിക്കേണ്ടെന്നും ഡികാപ്രിയോ യുവതിയോട് പറഞ്ഞു. അപ്പോഴും യുവതി വിശ്വസിക്കാനാവാത്ത വിധം വല്ലാത്ത ഞെട്ടലില്‍ ആയിരുന്നു. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് പരാതിയില്ലെന്നും ഡികാപ്രിയോ അറിയിക്കുകയുണ്ടായി.

shortlink

Post Your Comments


Back to top button