രജനീകാന്ത് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ സ്റ്റയില്‍ മന്നന്‍റെ ‘ബാഷ’ എന്ന ചിത്രം ബിഗ്‌ സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. ചിത്രത്തിന്‍റെ ഡിജിറ്റല്‍ വത്കരണം നടക്കുകയാണെന്നുള്ളതാണ് കോളിവുഡ് സിനിമാ ലോകത്തുനിന്നുള്ള പുതിയ വിവരം. ഡിജിറ്റല്‍ പതിപ്പിന്റെ പുത്തന്‍ ട്രെയ്‌ലര്‍ അടുത്ത മാസം റിലീസ് ചെയ്യും. തലൈവരുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍-12നു ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം. എന്തായാലും സ്റ്റയില്‍ മന്നന്‍റെ ആരാധകര്‍ക്ക്‌ ബാഷയുടെ വരവ് ഇരട്ടി ആവേശം ജനിപ്പിക്കും എന്നുള്ളത് തീര്‍ച്ചയാണ്.

Share
Leave a Comment