General

സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശം പ്രതികരണവുമായി സംവിധായകന്‍ എം.എ നിഷാദ്

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംവിധായകന്‍ എം.എ നിഷാദ് പറഞ്ഞ വിവാദ പരാമര്‍ശം നേരെത്തെ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്‍റെ വാചകം ഒരു വിഭാഗം ആളുകള്‍ വളച്ചൊടിച്ചതാണെന്നും തന്‍റെ പരാമര്‍ശം മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും പോലെയുള്ളവരെ ഉദ്ദേശിച്ചല്ലെന്നും എം.എ നിഷാദ് പറയുന്നു. “പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ മലയാള സിനിമയിലെ ചില തമ്പുരാക്കന്മാർക്ക് അതിൽ സുരക്ഷിതത്വമില്ലായ്മ ഉണ്ടെന്നായിരുന്നു” നിഷാദിന്റെ പ്രസ്താവന. ഈ പ്രസ്താവനയിലെ തമ്പുരാക്കന്മാര്‍ എന്ന വാക്കാണ്‌ മാധ്യമങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ എന്ന രീതിയില്‍ വളച്ചൊടിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലിനെയും പോലെയുള്ളവര്‍ പുതിയ തലമുറയിലുള്ളവരെ പിന്തുണയ്ക്കുന്നവരാണെന്നും എം.എ നിഷാദ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button