Hollywood

കാമുകനെ കുറിച്ച് പറയാന്‍ ഹോളിവുഡ് നടി മുന്നോട്ടുവെച്ച നിബന്ധനകള്‍ കേട്ടാല്‍ ഞെട്ടും

നടിയും പാട്ടുകാരിയുമൊക്കെയായ ലിന്‍ഡ്സേ ലോഹന്‍ ഹോളിവുഡ് ആരാധകരുടെ പ്രിയതാരമാണ്. ലിന്‍ഡ്സേ ലോഹന്‍റെ ഇപ്പോഴത്തെ കാമുകനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഹോളിവുഡ് ലോകം. . തന്‍റെ കാമുകന്‍ ആരാണെന്ന് മാധ്യമങ്ങളോട് പറയാന്‍ ഹോളിവുഡ് താരത്തിന് യാതൊരു മടിയുമില്ല . പക്ഷേ കാമുകന്റെ പേര് പറയണം എങ്കില്‍ കേട്ടാല്‍ ഞെട്ടുന്ന ചില നിബന്ധനകളാണ് താരം മുന്നോട്ടുവെക്കുന്നത്. അഞ്ച് ലക്ഷം പൗണ്ട് വേണമെന്നാണ് നടിയുടെ ആദ്യ ആവശ്യം. ( ഏകദേശം നാല്‍പ്പത്തി മൂന്ന് കോടി രൂപ) ഇതിന് പുറമേ പ്രൈവറ്റ് ജെറ്റ്, സെക്യൂരിറ്റി, ഒരു വര്‍ഷത്തേക്ക് റഷ്യന്‍ വിസ, മേക്കപ്പ് ക്രൂ, റിസ്റ്റ് കാര്‍ട്ടണില്‍ ഫ്ലാറ്റ്, എന്നിവയാണ് കാമുകനെ കുറിച്ച് പറയുന്നതിന് വേണ്ടി ഇവര്‍ ആവശ്യപ്പെട്ടത്. റഷ്യയിലെ പ്രമുഖ ചാനല്‍ ഇന്‍റര്‍വ്യൂവിന് വേണ്ടി സമീപിച്ചപ്പോഴാണ് താരം ഞെട്ടിക്കുന്ന നിബന്ധനകള്‍ നിരത്തിയത്. ഇത് കേട്ട റഷ്യന്‍ ടിവി ചാനല്‍ പിന്മാറി എന്ന് കരുതതേണ്ട. നടിയുടെ വാഗ്ദാനങ്ങള്‍ അംഗീകരിച്ച ചാനല്‍ ലിന്‍ഡ്സേ ലോഹനെവെച്ചു സ്പെഷ്യല്‍ ഷോ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

shortlink

Post Your Comments


Back to top button