Bollywood

ഒരു സ്ത്രീയെ ഐറ്റം എന്ന് വിളിക്കുന്നവരോട് ശില്പ ഷെട്ടിക്ക് പറയാനുള്ളത്

ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജായി പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശില്പ്പ ഷെട്ടി. പാട്ടുകളെകുറിച്ചും, നൃത്തത്തെകുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് ബോളിവുഡ് സുന്ദരി. സിനിമ റിയലസ്റ്റിക് ആയി മാറിയിട്ടും ഹിന്ദി സിനിമ ഗാനരംഗങ്ങള്‍ക്ക് ഒരു മാറ്റവുമില്ല എന്നതാണ് ശില്പയുടെ വാദം. ഐറ്റം ഡാന്‍സുകള്‍ എന്ന പേരില്‍ നൃത്തം ഉള്‍പ്പെടുത്താത്ത ഗാനങ്ങള്‍ കുറവാണെന്നും താരം പറയുന്നു. ആളുകള്‍ക്ക് ഡാന്‍സ് ഇഷ്ടമാണ്. പക്ഷേ വെറുതെ പാട്ടുകളില്‍ ഡാന്‍സ് തിരുകി കയറ്റരുത്. സ്റ്റെപ്പുകളെക്കാള്‍ അതിലെ വികാരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ശില്പ പറയുന്നു. ഐറ്റം ഡാന്‍സ് എന്ന പ്രയോഗം തന്നെ തെറ്റാണ്. ഒരു സ്ത്രീയെ ഐറ്റം എന്ന് വിളിക്കുന്നത് തന്നെ മര്യാദയില്ലായ്മയാണെന്നും ശില്പ്പ ഷെട്ടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button