General

നടക്കാതെ പോയ ആഗ്രഹം തുറന്നു പറഞ്ഞ് പ്രിയദര്‍ശന്‍ ആ നടനുമായി ചേര്‍ന്നൊരു സിനിമ അത് എന്‍റെ സ്വപ്നമായിരുന്നു

മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി നിരവധി ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ തന്‍റെ വലിയ ഒരു മോഹത്തെ കുറിച്ച് തുറന്നു പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ്സ് തുറന്നത്.

പ്രിയദര്‍ശന്റെ വാക്കുകള്‍

“ഇനിയും നടക്കാതെപോയ ഒരു ആഗ്രഹമുണ്ട് എനിക്ക്. അമിതാഭ് ബച്ചനൊപ്പം വര്‍ക് ചെയ്യണമെന്നതാണ് അത്. രണ്ട് തവണ അതിനുള്ള അവസരം വന്നതാണ്. പക്ഷേ അപ്പോഴെല്ലാം അത് നഷ്ടമായി. എന്നിരുന്നാലും പരസ്യങ്ങളില്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു നടനൊപ്പം ജോലി ചെയ്യാനുള്ള വലിയ ആഗ്രഹം ഇനിയും സാധിക്കാതെ നില്‍പ്പുണ്ടെങ്കില്‍ അത് ബിഗ് ബിയുമായാണ്”.

shortlink

Post Your Comments


Back to top button