ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ബഹുമതി കമൽഹാസന്. സിനിമാരംഗത്തെ അതുല്യസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം നൽകുക. പരമോന്നത ഫ്രഞ്ച് ബഹുമതിയായ ലീജിയൻ ഓഫ് ഓണർ പുരസ്‌കാരങ്ങളുടെ ഭാഗമാണ് ഷെവലിയാർ. കലാകാരന്മാർക്കും എഴുത്തുകാർക്കും സാമൂഹികപ്രവർത്തകർക്കുമാണ് ഈ പുരസ്‌കാരം നൽകുക.
ശിവാജി ഗണേശൻ, നന്ദിത ദാസ്, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് എന്നിവർക്ക് പിന്നാലെ ഇന്ത്യയിൽ നിന്നും പുരസ്‌കാരത്തിന് അർഹനാകുന്ന വ്യക്തിയാണ് കമൽഹാസൻ.
Leave a Comment