സിബിമലയില്‍- രഞ്ജിത്ത് കൂട്ടുകെട്ടില്‍ 1998-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബത്ലഹേം’. ജയറാം, സുരേഷ്ഗോപി, മഞ്ജുവാര്യര്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ക്ക് പുറമേ ഒരു സുന്ദരി പൂച്ചയും ചിത്രത്തില്‍ വേഷമിട്ടിരുന്നു. പൂച്ചയുമായി ബന്ധപ്പെട്ട കഥ സിനിമയില്‍ രഞ്ജിത്ത് ഒരു സസ്പെന്‍സായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ജയറാം അവതരിപ്പിച്ച ‘രവിശങ്കര്‍’ എന്ന കഥാപാത്രത്തിന്റെ അഞ്ച് മുറപ്പെണ്ണ്മാരില് ഒരാള്‍ രവിശങ്കറിനോട് തന്റെ ഇഷ്ടം അറിയിക്കാന്‍ വേണ്ടി പൂച്ചയെ ദൂതനായി അയക്കുന്നതാണ് സിനിമയിലെ രംഗം. പക്ഷേ രഞ്ജിത്ത് ഈ സസ്പന്‍സ് സിനിമയിലൂടെ തുറന്നു പറഞ്ഞില്ല.’സമ്മര്‍ ഇന്‍ ബത്ലഹേം’ എന്ന ചിത്രം ഇന്നും കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ തോന്നാറുള്ള ഒരു കാര്യമാണ് പൂച്ചയെ അയച്ചത് ആ കൂട്ടത്തില്‍ ആരായിരിക്കും?. അത്തരത്തിലൊരു രസകരമായ സസ്പന്സിനെ കുറിച്ച് ഇന്നും പ്രേക്ഷകര്‍ ആലോചിക്കുന്നതുകൊണ്ടാണ് ഈയിടെ ഒരു ടിവി പരിപാടിയില്‍ സിബിമലയിലിനോട് ഒരു പ്രേക്ഷകന് അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.
പ്രേക്ഷകന്റെ ചോദ്യം
“സാര്‍’ സമ്മര്‍ ഇന്‍ ബത്ലഹേം പലപ്പോഴും കാണുമ്പോള്‍ സാറിനോടും രഞ്ജിത്ത് സാറിനോടും ചോദിക്കണം എന്ന് തോന്നിയ ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ്. ആ അഞ്ചു പേരില്‍ ആരാണ് സാര്‍ ജയറാമേട്ടന്റെ അടുക്കലേക്ക് പൂച്ചയെ അയക്കുന്നത്?”.
പ്രേക്ഷകനെ നിരാശനാക്കിയ മറുപടിയാണ് ചിരിച്ചു കൊണ്ട് സിബി മലയിലും പറഞ്ഞത്. “എനിക്കും ആ കാര്യത്തില്‍ വലിയ പിടിയില്ല മോനേ രഞ്ജിത്ത് എന്നോടും അത് പറഞ്ഞിട്ടില്ല”.
Post Your Comments