General

ചില വേദനകളെക്കുറിച്ച് ഗായിക ലതിക പറയുന്നു

ഒരു കാലത്ത് തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയുടെ സംഗീതലോകത്ത് നിലയുറപ്പിച്ച ഗായികയായിരുന്നു ലതിക. ജനപ്രീതി നേടിയ ഒരുപാട് പാട്ടുകള്‍ ലതിക എന്ന ഗായിക പാടിയെങ്കിലും ചില വിഷമങ്ങള്‍ ഒരു പ്രമുഖ ചാനലിനോട് തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രിയഗായിക.
ഞാന്‍ പാടിയ പാട്ടുകള്‍ മറ്റ് പലരുടെയും പേരില്‍ അറിയപ്പെടുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഒരുപാട് നല്ല ഗാനങ്ങള്‍ ആലപിച്ചിട്ടും തന്നെയാരും ഓര്‍ക്കാറില്ലെന്നും ഒരു പരിപാടിക്കും വിളിക്കാറില്ലെന്നും ലതിക ടീച്ചര്‍ വേദനയോടെ പറയുന്നു. ‘കാതോട് കാതോരം’ പോലെയുള്ള എത്രയോ ഹിറ്റ് മലയാള ഗാനങ്ങള്‍ പാടിയിട്ടുള്ള ലതിക ടീച്ചര്‍ക്ക് ഒന്നിനോടും പരിഭവമോ പരാതിയോ ഇല്ല . അവസരങ്ങള്‍ വന്നാല്‍ ഇനിയും പാടുമെന്നും ടീച്ചര്‍പറയുന്നു. ‘ഗപ്പി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ലതിക ടീച്ചര്‍ അവസാനമായി പാടിയത്.

shortlink

Post Your Comments


Back to top button