ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ ഓണത്തിന് അതിഥിയായി എത്തുന്നത് ഷക്കീലയാണ്. മലയാളം ചാനലുകളില്‍ മുന്‍പൊന്നും ഷക്കീല അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഷക്കീലയെ അതിഥിയായി വിളിച്ചു ഒരു ഷോ നടത്താന്‍ ചാനലുകള്‍ ഒന്നും ധൈര്യപ്പെട്ടിട്ടില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. എന്നാല്‍ ഇത്തവണ ഫ്ലവേഴ്സ് ചാനല്‍ ഷക്കീലയ്ക്ക് അതിനൊരു അവസരം നല്‍കുകയാണ്. ഷക്കീലയുടെ ചില വെളിപ്പെടുത്തലുകളാണ് ഫ്ലവേഴ്സ് ചാനല്‍ പുറത്തുവിട്ട പ്രമോയില്‍ കാണിച്ചിരിക്കുന്നത്.
തന്നെ വഞ്ചിച്ചത് സ്വന്തം അമ്മയും ചേച്ചിയും അടുത്ത ബന്ധുക്കളുമാണെന്ന് ഷക്കീല പറയുന്നു.
ടു പീസ് ആദ്യമായി ധരിച്ചതിനെക്കുറിച്ചും ഷക്കീല ഷോയില്‍ പറയുന്നുണ്ട്. ആദ്യമായി ടു പീസ് ധരിച്ചപ്പോള്‍ നല്ല മടിയുണ്ടായിരുന്നു. സില്‍ക്ക് സ്മിത നന്നായി ടു പീസ് ധരിച്ചിരിക്കുന്നത് കണ്ടാണ് ആ മടി മാറിയതെന്നും ഷക്കീല പറയുന്നു.
Post Your Comments