2017-ല്‍ പുറത്തിറങ്ങാന്‍ ഇരുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം ഇനിയും വൈകുമെന്നാണ് സൂചന. ഇതിന് കാരണമോ? തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയും. അനുഷ്കയുടെ തടിയാണ് ഇപ്പോള്‍ രാജമൗലിയെ വലച്ചിരിക്കുന്നത്. അനുഷ്കയ്ക്ക് വണ്ണം കൂടിയതു മൂലം വാള്‍പയറ്റ്, കുതിര സവാരി, സംഘടനം ഇതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഇതിനിടയില്‍ ‘സൈസ് സീറോ’ എന്ന ചിത്രത്തിന് വേണ്ടി താരം തടി കൂട്ടിയിരുന്നു അത് ബാഹുബലിയെ കാര്യമായി ബാധിച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ശരീര ഭാരം കുറയക്കാന്‍ സംവിധായകന്‍ രാജമൗലി അനുഷ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള കഠിന ശ്രമത്തിലാണ് അനുഷ്കയിപ്പോള്‍.
Leave a Comment