‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ചിത്രീകരണം ആരംഭിച്ചു. നാദിര്‍ഷയുടെ ഉമ്മ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. നടന് സലിം കുമാര്‍ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിലെ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ‘അമര്‍ അക്ബര്‍ അന്തോണി’യുടെ രചയിതാക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്. ലിജോ മോള്, പ്രയാഗ മാര്ട്ടിന് എന്നിവരാണ് നായികമാര്‍. ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിന്‍ ജോര്‍ജും ചേര്‍ന്ന് എഴുതിയിരിക്കുന്നു. ശ്യാം ദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തൊടുപുഴയാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ പ്രധാന ലൊക്കേഷന്‍.
Post Your Comments