General

സീരിയല്‍ കഥയെ ചൊല്ലി കൂട്ടത്തല്ല് നൂറോളം പേര്‍ക്ക് പരിക്ക്

കിഴക്കന്‍ ബംഗ്ലാദേശിലെ ഗ്രാമീണര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. അതിന്‍റെ പിന്നിലുള്ള സംഭവം കേട്ടാല്‍ ആരും ശരിക്കുമൊന്ന്‍ അമ്പരക്കും. ഒരു ഇന്ത്യന്‍ സീരിയലിന്‍റെ കഥയുമായി ബന്ധപ്പെട്ടാണ് തമ്മില്‍ത്തല്ല്. ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്ന ഒരു ഫാന്റസി ടെലിവിഷന്‍ സീരിയലിനെ ചൊല്ലിയാണ് പൊരിഞ്ഞ കലഹം നടന്നത്. ‘കിരണ്‍മാല’ എന്ന ബംഗാളി സീരിയല്‍ കാണാന്‍ ഹാബിഗഞ്ച് ജില്ലയിലെ ഹോട്ടലില്‍ ബുധനാഴ്ച്ച രാത്രി ഒത്തുകൂടിയവര്‍ തമ്മിലുള്ള തര്‍ക്കമാണ് ജനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

യോദ്ധാവായ രാജകുമാരി ദുഷ്ടശക്തികളില്‍ നിന്നും ജനത്തെ രക്ഷിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയല്‍ എപിസോഡിന്റെ കഥയെ ചൊല്ലി രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് 100 പേര്‍ക്ക് പരുക്കേല്‍പ്പിച്ച സംഘര്‍ഷത്തിന് കാരണമമെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ടിവി ചാനലുകളിലെ സീരിയലുകള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നു ആവശ്യപ്പെട്ട് നിരവധി ബംഗ്ലാദേശികള്‍ രംഗത്തെത്തിയിരുന്നു. കഥയെ ചൊല്ലി രണ്ടു പേര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ ഒരു അടിപിടിയായി മാറുകയായിരുന്നു. ഏറ്റുമുട്ടല്‍ പാതിരാത്രിവരെ നീണ്ടു നിന്നപ്പോള്‍ പോലീസിനു കണ്ണീര്‍വാതകം വരെ പ്രയോഗിക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments


Back to top button