Kollywood

‘റോഡിന് കുറുകെ പുതച്ചു നില്‍ക്കുന്ന രൂപം’ പ്രേതത്തെ കണ്ട അനുഭവവുമായി തമിഴ് നടന്‍

തമിഴ് ഹാസ്യ നടന്‍ സൂരി ഫെയിസ്ബൂക്കിലും യൂട്യൂബിലുമായി അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു. സംഭവം മറ്റൊന്നുമല്ല കോയമ്പത്തൂര്‍ നിന്ന് പളനി പോകുന്ന യാത്രയില്‍ സൂരി കണ്ട ഒരു വിചിത്ര സംഭവമാണ് അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. റോഡിന് കുറുകെ പുതച്ചു നില്‍ക്കുന്ന ആള്‍രൂപമെന്ന് തോന്നിക്കുന്ന ഒരു വസ്തുവാണ് സൂരിയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. വാഹനത്തിന്‍റെ ലൈറ്റ് അണയുമ്പോള്‍ ആള്‍രൂപം വാഹനത്തിനടുത്തേക്ക് വരുന്നു. പിന്നീട് അപ്രത്യക്ഷമാകുന്നു. ഇതാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. തന്നെ വളരെയധികം പേടിപ്പെടുത്തിയ ഒരു പ്രേത അനുഭവമാണ് ഇതെന്നും സൂരി പറയുന്നു. വരാനിരിക്കുന്ന ഏതെങ്കിലും പ്രേത ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷനാണ് ഈ തട്ടിപ്പ് വീഡിയോയെന്നും ചിലര്‍ പറയുന്നുണ്ട്. കാവി നിറത്തിലുള്ള ടാര്‍പോളിന്‍ ഷീറ്റ് മുന്‍പേ പോയ വാഹനത്തില്‍ നിന്ന പുറത്തേക്ക് പറന്നെത്തിയത് സൂരിയുടെ വണ്ടിയില്‍ ഇടിച്ചതാണെന്നുമാണ് മറ്റ് ചിലരുടെ വാദം.

shortlink

Post Your Comments


Back to top button