General

ദേശീയ സിനിമ എന്നാല്‍ ഹിന്ദി സിനിമ മാത്രമല്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

ഹിന്ദി സിനിമയെ മാത്രം ദേശീയ സിനിമയായി കാണുന്നത് ശരിയായ  നടപടിയല്ലെന്ന പ്രസ്താവനയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. ‘പിന്നെയും’ എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍റെ ചിത്രം ദേശീയ തലത്തില്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി മുംബൈ പ്രസ്ക്ലബില്‍ നടത്തിയ പരിപാടിക്കിടെയാണ് അടൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍  ഏത് ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളും ദേശീയ ചിത്രങ്ങളാണെന്ന് അടൂര്‍ കൂട്ടിച്ചേര്‍ത്തു. അടൂരിന്‍റെ സിനിമ ജീവിതത്തിന്‍റെ അമ്പതാം വര്‍ഷത്തിലാണ് ‘പിന്നെയും’ എന്ന ചിത്രം പുറത്തിറങ്ങുന്നത്

shortlink

Related Articles

Post Your Comments


Back to top button