GeneralNEWS

തൈക്കുടം ബ്രിഡ്ജ് അമേരിക്കയിലേക്ക്

ചെന്നൈ● ദക്ഷിണേന്ത്യയിലെ പ്രമുഖ മലയാള മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് അമേരിക്കയിലേക്ക്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് തൈക്കുടം ബ്രിഡ്ജിന്റെ അമേരിക്കയിലെ പരിപാടി.

ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ് ആണ് തൈക്കുടം ബ്രിഡ്ജിനെ ആദ്യമായി അമേരിക്കയില്‍ എത്തിക്കുന്നത്. ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ അമേരിക്കയില്‍ നടത്താനായിരുന്നു പദ്ധതി. ചില സാങ്കേതിക തടസങ്ങള്‍ കാരണം പരിപാടി സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. വ്യാഴാഴ്ച ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നടന്ന വിസ അഭിമുഖത്തില്‍ ബാന്‍ഡ് അംഗങ്ങള്‍ക്ക് വിസ ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി കേരള്‍ടുഡേ ഡോട്ട് കോമാണ് ഫ്രീഡിയയ്ക്ക് വേണ്ടി തൈക്കുടം മ്യൂസിക് ബാന്‍ഡിനെ അമേരിക്കയിലെത്തിക്കുന്നത്.

ഇതിനിടെ തൈക്കുടം ബ്രിഡ്ജിന്റെ ആദ്യ തമിഴ് സംഗീത പരിപാടി ആഗസ്റ്റ്‌ 20 ശനിയാഴ്ച മദ്രാസ് യൂണിവേഴ്സിറ്റി സെന്റിനറി ഹാളില്‍ അരങ്ങേറും.

ഇക്കഴിഞ്ഞ ജൂലായ് 24 ന് അമേരിക്കയില്‍ നടാടെ നടത്തപ്പെട്ട നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് ചടങ്ങിനെത്തുടര്‍ന്ന് ഫ്രീഡിയയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മാറുകയാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ് പരിപാടി.ഫിലിം അവാര്‍ഡ് ചടങ്ങും ഫ്രീഡിയയ്ക്ക് വേണ്ടി ഇവന്റ് മാനേജ്മെന്റ് ചെയ്തത് കേരള്‍ ടുഡേ ഡോട്ട് കോമാണ്. കാലതാമസം വന്നുവെങ്കിലും തൈക്കുടം ബാന്‍ഡിന്റെ പരിപാടി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഒരുക്കുവാന്‍ സന്നദ്ധരായ വിവിധ വ്യക്തികളോടും മലയാളി സംഘടനകളോടും ഫ്രീഡിയയ്ക്കും കേരള്‍ ടുഡേ ഡോട്ട് കോമിനുള്ള കടപ്പാടും നന്ദിയും ഫ്രീഡിയ പ്രസിഡന്റ് ഡോ.ഫ്രീമു വര്‍ഗീസ്‌, ഡയറക്ടര്‍ ഡയസ് ദാമോദരന്‍, കേരള്‍ ടുഡേ ഡോട്ട് കോം മാനേജിംഗ് എഡിറ്റര്‍ ലാലു ജോസഫ്, അസോസിയേറ്റ് എഡിറ്റര്‍ സുബാഷ് അഞ്ചല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button